പൃഥ്വിരാജിന്‍റെ 'ഒടിയൻ', നായിക മഞ്ജു വാര്യർ: രാഹുൽ സദാശിവന്‍റെ പുതിയ ചിത്രത്തിന് തുടക്കം

ചിത്രത്തിൽ പൃഥ്വിരാജിന് പത്ത് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഉള്ളത്
prithviraj rahul sadasivan movie odiyan started

പൃഥ്വിരാജിന്‍റെ 'ഒടിയൻ', നായിക മഞ്ജു വാര്യർ: രാഹുൽ സദാശിവന്‍റെ പുതിയ ചിത്രത്തിന് തുടക്കം

Updated on

പൃഥ്വിരാജിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഒടിയന് തുടക്കം. സിനിമയുടെ പൂജ ചടങ്ങുകൾ തിങ്കളാഴ്ച നടന്നു. പൃഥ്വിരാജ്, മഞ്ജു വാരിയർ, സുപ്രിയ മേനോൻ, രാഹുൽ സദാശിവൻ, മല്ലിക സുകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്‍റെ ധർമ പ്രൊ‍ഡക്‌ഷൻസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധർമ പ്രൊഡക്‌ഷൻസിന്‍റെ ആദ്യ മലയാളം ചിത്രമാണ് ഇത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഹൊറർ ത്രില്ലറാണ്. സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. 'സത്യവും മായയും തമ്മിലുള്ള യുദ്ധം' എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ.

ചിത്രത്തിൽ പൃഥ്വിരാജിന് പത്ത് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഉള്ളത്. മഞ്ജു വാര്യർക്ക് 15 ദിവസവും. സൂപ്പർഹിറ്റായ ഭൂതകാലം, ഭ്രമയുഗം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.

മലയാളത്തിന്‍റെ ഹൊരർ ജോണറിനെ മാറ്റി എഴുതിയ രാഹുൽ സദാശിവന്‍റെ പുതിയ ചിത്രത്തേക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. മലയാളത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ഒടിയനാണ് ഇത്. മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലും മഞ്ജു വാര്യരാണ് നായികയായി എത്തിയത്.

logo
Metro Vaartha
www.metrovaartha.com