'പട്ടേലർ കുഞ്ഞമ്പു നമ്പ‍്യാർ'; പള്ളിച്ചട്ടമ്പിയിൽ കാമിയോ റോളിൽ പൃഥ്വിരാജ്, തിയെറ്ററിൽ കൈയടി

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിൽ കയാദു ലോഹറാണ് നായികയായി എത്തുന്നത്
prithviraj sukumaran in pallichattambi malayalam movie

'പട്ടേലർ കുഞ്ഞമ്പു നമ്പ‍്യാർ'; പള്ളിച്ചട്ടമ്പിയിൽ കാമിയോ റോളിൽ പൃഥ്വിരാജ്

Updated on

ഡിജോ ജോസ് ആന്‍റണിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് മുഖ‍്യ വേഷത്തിലെത്തി കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിൽ കയാദു ലോഹറാണ് നായികയായി എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുവെന്ന് നേരത്തെ തന്നെ അഭ‍്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉറപ്പുണ്ടായിരുന്നില്ല.

ഇപ്പോൾ ചിത്രം തിയെറ്ററിലെത്തിയതോടെ അതിന് ഔദ‍്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്. പട്ടേലർ കുഞ്ഞമ്പു നമ്പ‍്യാർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

1950-60 കാലഘട്ടത്തിൽ കേരളത്തിൽ നടക്കുന്ന കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ടി.എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

logo
Metro Vaartha
www.metrovaartha.com