'ഗോട്ട്' റിലീസ്; അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം

കേരളത്തിൽ രാവിലെ 4 മണിക്കായിരുന്നു ആദ്യ പ്രദർശനം
private organization declared holiday on goat release
'ഗോട്ട്' റിലീസ് പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം
Updated on

ചെന്നൈ: വിജയ് ചിത്രം ഗോട്ട് പ്രദർശനത്തിനെത്തി. ചിത്രത്തിന്‍റെ റിലീസ് പ്രമാണിച്ച് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം ജീവനക്കാർക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. താരത്തോടുള്ള ആദര സൂചകമായി ചെന്നൈയിലെ പാർക്ക് ക്വിക്ക് എന്ന സ്ഥാപനമാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചുകൊണ്ട് സ്ഥാപനം പുറത്തിറക്കിയ പോസ്റ്റ് സോഷ്യൽ മാധ്യമത്തിൽ വൈറലായി.

കേരളത്തിൽ രാവിലെ 4 മണിക്കായിരുന്നു ആദ്യ പ്രദർശനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടിൽ സർക്കാർ നിബന്ധനകൾ പ്രകാരം രാവിലെ ഒമ്പത് മണിയോടെയാണ് ആദ്യ ഷോ. ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണവും ലഭിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com