മൂക്കിലെ ശസ്ത്രക്രിയ വിഷാദത്തിലേക്ക് തള്ളിയിട്ടു; ജീവിതം ഇരുൾ മൂടിയ കാലത്തെ ഓർത്ത് പ്രിയങ്ക ചോപ്ര

മുഖഛായ പൂർണമായും മാറിയതോടെ മൂന്ന് സിനിമകളിലെ അവസരം നഷ്ടപ്പെട്ടുവെന്നും പ്രിയങ്ക.
മൂക്കിലെ ശസ്ത്രക്രിയ വിഷാദത്തിലേക്ക് തള്ളിയിട്ടു;  ജീവിതം ഇരുൾ മൂടിയ കാലത്തെ ഓർത്ത് പ്രിയങ്ക ചോപ്ര
Updated on

ലോസ് ഏഞ്ചലസ്: അഭിനയജീവിതം അവസാനിച്ചുവെന്നു തന്നെ കരുതി വീടിനുള്ളിൽ അടച്ചിരുന്ന ഇരുണ്ട നാളുകൾ...മൂക്കിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ ജീവിതം ഇരുളടഞ്ഞു പോയ വിഷാദകാലത്തെക്കുറിച്ച് ഓർക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനസ്. 'ദി ഹവാർഡ് സ്റ്റേൺ ഷോ'യിലാണ് താരം ജീവിതത്തിലെ വിഷാദകാലത്തെക്കുറിച്ച് സംസാരിച്ചത്. 2000 ൽ ലോകസുന്ദരി പട്ടം നേടിയതിനു പുറകേയായിരുന്നു സംഭവം.

"ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്നാണ് ചികിത്സ തേടിയത്. മൂക്കിലെ പോളിപ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ എന്‍റെ മൂക്കിന്‍റെ ആകൃതി നഷ്ടപ്പെടുത്തി. അതോടെ എന്‍റെ മുഖഛായ പൂർണമായും മാറി.. ഞാൻ വിഷാദത്തിന്‍റെ ആഴങ്ങളിലേക്കു വീണു പോയി. അതേത്തുടർന്ന് മൂന്ന് സിനിമകളിലെ അവസരം നഷ്ടപ്പെട്ടു. ശസ്ത്രക്രിയയ്ക്കു ശേഷം പൂർണമായും വീട്ടിൽ തന്നെ അടച്ചിരിക്കുകയായിരുന്നു''. അഭിനയ ജീവിതം അവസാനിച്ചു എന്നു തന്നെയായിരുന്നു വിചാരിച്ചിരുന്നതെന്നും പ്രിയങ്ക. അക്കാലത്ത് ആർമിയിലെ ഡോക്റ്റർ കൂടിയായ പിതാവ് അശേക് ചോപ്രയായിരുന്നു പ്രിയങ്കയെ മുന്നോട്ടു നയിച്ചത്. അങ്ങനെയാണ് മൂക്കിൽ കറക്ഷൻ ശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.

"ശസ്ത്രക്രിയ ചെയ്യാൻ എനിക്കു വല്ലാത്ത പേടിയായിരുന്നു. എന്നാൽ അച്ഛൻ ഒപ്പം നിന്നു. നിനക്കൊപ്പം ആ മുറിയിൽ ഞാനുമുണ്ടായിരിക്കുമെന്ന് ഉറപ്പു നൽകി. അദ്ദേഹം എന്‍റെ കൈകൾ ചേർത്തു പിടിച്ചു. ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ സഹായിച്ചു''. 2003ൽ സംവിധായകൻ അനിൽ ശർമ ദി ഹീറോ ലവ് സ്റ്റോറി ഒഫ് എ സ്പൈ എന്ന ചിത്രത്തിൽ അവസരം നൽകിയതും മറക്കാനാകില്ലെന്ന് പ്രിയങ്ക പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com