

റെയ്ഹാൻ വദ്രയും കാമുകിയും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ഡൽഹി സ്വദേശിനി അവിവ ബെയ്ഗനാണ് വധു. 7 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടു കുടുംബങ്ങളും ഇരുവരുടെയും ബന്ധത്തിന് പിന്തുണ നൽകിയതായാണ് വിവരം.
ഉടൻ തന്നെ ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. റെയ്ഹാന്‍റെ കാമുകി അവിവ ഫോട്ടോഗ്രാഫറാണ്.
വിഷ്ൽ ആർട്ടിസ്റ്റായ റെയ്ഹാൻ, 10 വയസ് മുതൽ ഫോട്ടോഗ്രാഫിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര സോളോ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. \