ബിസിനസ് പാർട്ണർ‌ 1.55 കോടി രൂപ തട്ടിച്ചു; വിവേക് ഒബ്രോയിയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

സഞ്ജയ് സാഹ, അയാളുടെ അമ്മ നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരേയാണ് വിവേകും ഭാര്യ പ്രിയങ്ക ആൽവയും അക്കൗണ്ടന്‍റ് വഴി പരാതി നൽകിയിരിക്കുന്നത്.
വിവേക് ഒബ്രോയ്
വിവേക് ഒബ്രോയ്
Updated on

മുംബൈ: ബിസിനസ് പാർട്ണർ 1.55 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് ബോളിവുഡ് താരം വിവേക് ഒബ്രോയ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. സഞ്ജയ് സാഹ, അയാളുടെ അമ്മ നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരേയാണ് വിവേകും ഭാര്യ പ്രിയങ്ക ആൽവയും അക്കൗണ്ടന്‍റ് വഴി പരാതി നൽകിയിരിക്കുന്നത്.

സഞ്ജയ് സാഹയുടെ സിനിമാ നിർമാണ, ഇവന്‍റ് ഓർഗനൈസിങ് കമ്പനിയിൽ വിവേക് നിക്ഷേപിച്ച തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് അടക്കം മറ്റു കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.

വിവേക് ഒബ്രോയ് 2017ൽ ഒബ്രോയ് ഓർഗാനിക്സ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു. കമ്പനി നഷ്ടത്തിലായപ്പോൾ‌ പണം തട്ടിയെടുത്തുവെന്ന് ഇപ്പോൾ ആരോപിക്കുന്ന മൂന്നു പേരെയും കമ്പനിയിൽ പങ്കാളികളാക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com