നിര്‍മാതാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; ബിജു മേനോന് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം
producers association on biju menon controversy

ബിജു മേനോൻ

Updated on

കൊച്ചി: ബിജുമേനോൻ നിർമാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ. 15 ലക്ഷം രൂപ ബിജു മേനോൻ നിര്‍മാതാവ് അനൂപ് കണ്ണന് നഷ്ടപരിഹാരം നൽകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിർദേശം.

ബിജു പണം നൽകിയില്ലെങ്കിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ പ്രതിഫലത്തിൽനിന്ന് തുക ഈടാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ബിജു മേനോന് കത്ത് നൽകിയതായി ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചു. നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനം.

logo
Metro Vaartha
www.metrovaartha.com