പൊന്നിയിൻ സെൽവൻ 2 ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു

ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാക്കീസ് എന്നിവയുടെ ബാനറിലാണു നിർമാണം
പൊന്നിയിൻ സെൽവൻ 2 ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു
Updated on

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവം 2വിന്‍റെ ട്രെയിലർ റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 29-നു ചിത്രത്തിന്‍റെ ട്രെയിലർ എത്തും. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മണിരത്നത്തിന്‍റെ സ്വപ്നപദ്ധതി കൂടിയാണ്. ആദ്യഭാഗത്തിനു തമിഴ്നാട്ടിൽ വൻ സ്വീകാര്യത കിട്ടിയിരുന്നു.

എ. ആർ. റഹ്മാനാണു സംഗീതം നിർവഹിച്ചിരിക്കുന്നത്. ഏപ്രിൽ 28-നാണു റിലീസ്. എഴുത്തുകാരൻ കൽക്കിയുടെ അതേപേരിലുളള സാഹിത്യകൃതിയെ ആസ്പദമാക്കിയാണു ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ്, മദ്രാസ് ടാക്കീസ് എന്നിവയുടെ ബാനറിലാണു നിർമാണം. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ, പ്രഭു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രവിവർമൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com