'രാത്രിയൊരു 11 മണി കഴിഞ്ഞാൽ പിന്നെയാരും ആ വഴി പോകത്തില്ല': പുരുഷപ്രേതം ട്രെയിലർ

കൊച്ചി പശ്ചാത്തലമായി വികസിക്കുന്ന കഥയാണ് പുരുഷപ്രേതം എന്ന ചിത്രത്തിന്‍റേത്
'രാത്രിയൊരു 11 മണി കഴിഞ്ഞാൽ പിന്നെയാരും ആ വഴി പോകത്തില്ല': പുരുഷപ്രേതം ട്രെയിലർ

ആവാസവ്യൂഹം എന്ന ചിത്രത്തിനു ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന പുരുഷപ്രേതം എന്ന സിനിമയുടെ ട്രെയിലർ റിലീസായി. മാർച്ച് 24-നു സോണി ലിവിലൂടെ ചിത്രം പ്രദർശനത്തിനെത്തും. ദർശന രാജേന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി പശ്ചാത്തലമായി വികസിക്കുന്ന കഥയാണ് പുരുഷപ്രേതം എന്ന ചിത്രത്തിന്‍റേത്. മനു തൊടുപുഴയുടെ കഥയെ ആസ്പദമാക്കി അജിത് ഹരിദാസ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം കൃഷാന്ത്. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മിട്രി സിനിമ എന്നീ ബാനറുകളിലാണ് പുരുഷപ്രേതം നിർമിച്ചിരിക്കുന്നത്.

ജഗദീഷ്, ദേവകി രാജേന്ദ്രൻ, മാല പാർവതി, ജെയിംസ് ഏലിയ, ഗീതി സംഗീത തുടങ്ങിയവരാണു ചിത്രത്തിലെ മറ്റഭിനേതാക്കൾ. സംവിധായകൻ ജിയോ ബേബിയാണു ചിത്രം അവതരിപ്പിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com