"ലോകമാകെ പുഷ്പ ഫീവർ"; 16 രാജ്യങ്ങളിൽ ട്രെൻഡിംഗായി വീഡിയോ

7 കോടിയിലധികം പ്രേക്ഷകരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്.
"ലോകമാകെ പുഷ്പ ഫീവർ"; 16 രാജ്യങ്ങളിൽ ട്രെൻഡിംഗായി വീഡിയോ
Updated on

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പയുടെ വീഡിയോ സീക്വൽ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ഏപ്രിൽ ഏഴിനാണ് സീക്വലിന്റെ ഗ്ലിംപ്സ് പുറത്തുവിട്ടത്.

വീഡിയോ പുറത്ത് വന്നതോടെ ഇന്ത്യ, കുവൈറ്റ്, ബെഹറിൻ, ഖത്തർ, യുഎഇ, ഓസ്ട്രേലിയ, മാൾട്ട, സൗദി, യുകെ, പാക്കിസ്താൻ, കാനഡ, യുഎസ്, ശ്രീലങ്ക, സിംഗപ്പൂർ, ന്യൂസിലന്റ് എന്നിങ്ങനെ 16 രാജ്യങ്ങളിൽ വീഡിയോ ട്രെൻഡിങ്ങിൽ മുന്നിലാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാകാം ഇത്രയും വലിയ ജനപ്രീതി ഒരു ഗ്ലിംപ്സ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

7 കോടിയിലധികം പ്രേക്ഷകരാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. 30 ലക്ഷത്തിനടുത്ത് ലൈക്കുകളും വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. കൂടാതെ പുഷ്പ 2വിന്റെ പ്രഥമ പോസ്റ്ററും ജനശ്രദ്ധയാക‍‍‍‍‍ർഷിച്ച ഒന്നാണ്. സാരിയും സ്വർണ്ണാഭരണങ്ങളും ധരിച്ച് തോളും ചരിച്ച് നിൽക്കുന്ന പുഷ്പരാജിന്റെ വ്യത്യസ്ത ലുക്കായിരുന്നു പോസ്റ്ററിൽ. ആ​ഗോള പ്രേക്ഷക‍ർ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com