'പുലി രണ്ടടി പുറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നാ അർഥം': പുഷ്പയുടെ 'റൂൾ' തുടങ്ങുന്നു, വീഡിയോ

ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
'പുലി രണ്ടടി പുറകോട്ട് വച്ചാൽ പുഷ്പ വരുന്നുണ്ടെന്നാ അർഥം': പുഷ്പയുടെ 'റൂൾ' തുടങ്ങുന്നു, വീഡിയോ

അല്ലു അർജുന്‍റെ പുഷ്പ അവതാരം വീണ്ടുമെത്തുന്നു. പുഷ്പ ദ റൈസിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ പുഷ്പ ദ റൂളിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നു അണിയറ പ്രവർത്തകർ. അല്ലു അർജുന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വീഡിയോ ആണു പുറത്തുവന്നിരിക്കുന്നത്. ചന്ദനക്കടത്തുകാരനായ പുഷ്പയുടെ തിരിച്ചുവരവാണ് വീഡിയോയിലുള്ളത്. രശ്മിക മന്ദാനയാണു നായിക. മൈത്രി മൂവി മേക്കേഴ്സാണു ചിത്രം നിർമിക്കുന്നത്. സുകുമാറാണു ചിത്രത്തിന്‍റെ രചനയും സംവിധാനവും. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com