മിനി ഫീച്ചർ സിനിമ 'പി ഡബ്ല്യു ഡി' ഒടിടിയിൽ

സൈന പ്ലേ ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
'PWD' on OTT

മിനി ഫീച്ചർ സിനിമ 'പി ഡബ്ല്യു ഡി' ഒടിടിയിലേക്ക്

Updated on

മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ 'പി ഡബ്ല്യു ഡി' ഒടിടിയിൽ റിലീസ് ചെയ്തു. സൈന പ്ലേ ഒടിടിയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആജീവനാന്തകാല വിവാഹജീവിതം എന്നത് ഒരു കാലഹരണപ്പെട്ട ഒരു വ്യവസ്ഥയാണോ എന്ന് പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുകയാണ് ചിത്രത്തിന്‍റെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ്.

ചിത്രത്തിലെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ കഥാപാത്രം, മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് ഉൾപ്പെടുത്താം എന്നൊരു നിയമം വന്നാൽ, "നിങ്ങളുടെ ഭാര്യയുടെ കാലാവധി കഴിഞ്ഞോ അതോ പുതുക്കി എടുത്തോ" എന്ന് ചോദിക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥയിലേക്ക് ഈ രാജ്യം പോകില്ലേ എന്ന് ചോദിക്കുന്നുണ്ട്.

അത്തരത്തിൽ രണ്ട് വശവും ചർച്ച ചെയുന്ന ഒരു സ്ക്രിപ്റ്റ് ആണ് ജോ ജോസഫ് എഴുതിയിരിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ശ്യാം ശശിധരൻ ചെയ്തിരിക്കുന്ന വളരെ പുതുമയുള്ള എഡിറ്റിംഗ് പാറ്റേൺ സിനിമയുടെ ഒഴുക്കിനെ വളരെ സഹായിക്കുന്നുണ്ട്. ബ്രിട്ട‌fഷ് ഓസ്‌ട്രേലിയൻ സിനിമാട്ടോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ചെയുന്ന ഇന്ത്യൻ സിനിമ കൂടിയാണ് 'പി ഡബ്ല്യു ഡി'.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com