'പൊങ്കാല' നേരത്തെ, റിലീസ് മാറ്റി ശ്രീനാഥ് ഭാസി ചിത്രം

ഡിസംബർ അഞ്ചിന് ചിത്രം തിയെറ്ററിൽ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് നവംബർ മുപ്പതിലേക്ക് മാറ്റി
sreenath bhasi movie pongala release date change

പൊങ്കാല നേരത്തെ, റിലീസ് മാറ്റി ശ്രീനാഥ് ഭാസി ചിത്രം

Updated on

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം പൊങ്കാല പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ എത്തും. ഡിസംബർ അഞ്ചിന് ചിത്രം തിയെറ്ററിൽ എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇത് നവംബർ മുപ്പതിലേക്ക് മാറ്റി.

ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേഴ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, എന്നിവരാണ് നിർമ്മിക്കുന്നത്. കോ - പ്രൊഡ്യൂസർ - റോണാ തോമസ്, ലൈൻ പ്രൊഡ്യൂസർ- പ്രജിതാ രവീന്ദ്രൻ,

ഹാർബറിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം രണ്ടു പ്രബല ഗ്രൂപ്പുകളുടെ കിടമത്സരത്തിന്‍റെ കഥയാണ് പറയുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇതുവരേയും അവതരിപ്പിക്കാത്ത ഗൗരവമായ ഒരു കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്നത്. യാമിസോനായാണ് നായികയായി എത്തുന്നത്.

ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സാദിഖ്, മാർട്ടിൻമുരുകൻ, സൂര്യാകൃഷ്, ഇന്ദ്രജിത് ജഗജിത്, സമ്പത്ത് റാം, രേണു സുന്ദർ, ശാന്തകുമാരി സ്മിനു സിജോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി രഞ്ജിൻ രാജ് ഒരുക്കിയ നാലു ഗാനങ്ങളാണുള്ളത്. ബി.കെ. ഹരിനാരായണനും, റഫീഖ് അഹമ്മദുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സ്റ്റിൽസ്-ജിജേഷ് വാടി, ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിംഗ് - അജാസ്. പ്രൊഡക്ഷൻ കൺട്രോളർ - സെവൻ ആർട്സ് മോഹൻ'

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com