

രാജ്കുമാർ റാവു
ത്രീ ഓഫ് അസ്, പാതാൾ ലോക് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അവിനാഷ് അരുണിന്‍റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പ്രഹാർ.
26/11 മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരൻ അജ്മൽ കസബിന്‍റെ വിചാരണയിൽ നിയമപോരാട്ടം നടത്തിയ പബ്ലിക് പ്രോസിക‍്യൂട്ടർ ഉജ്ജ്വൽ നികത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഉജ്ജ്വൽ നികമായി ബോളിവുഡ് താരം രാജ്കുമാർ റാവുവാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വരുന്ന ഒക്റ്റോബർ 16ന് ചിത്രം തിയെറ്ററിലെത്തുമെന്നാണ് വിവരം.
അജ്മൽ കസബിനെ ഉജ്ജ്വൽ നികം പ്രോസിക‍്യൂട്ട് ചെയ്യുന്നതിനെ ചുറ്റിപറ്റിയുള്ളതാണ് പ്രഹാറിന്‍റെ കഥ. രാജ്കുമാർ റാവുവിനു പുറമെ വാമിഖ ഖബ്ബി, ജയ്ദീപ് അഹ്‌ലാവത്, സിക്കന്ദർ ഖേർ എന്നിവരും പ്രധാന വേഷത്തിലെത്തും. മാഡോക്ക് ഫിലിംസിനു വേണ്ടി ദിനേഷ് വിജയനാണ് ചിത്രം നിർമിക്കുന്നത്.