'മജക്കോ മല്ലിക', ആടിത്തകർത്ത് സുനിൽ; കാട്ടാളനിലെ ആദ്യ ഗാനം

പ്രേക്ഷകരെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിക്കും വിധത്തിലാണ് സുനിലിന്‍റെ മിന്നും പ്രകടനം

ആന്‍റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തുന്ന കാട്ടാളനിലെ ആദ്യ ലിറിക്കൽ വിഡിയോ പുറത്ത്. മജക്കോ മല്ലിക എന്ന് തുടങ്ങുന്ന ഡാൻസ് നമ്പറാണ് പുറത്തുവന്നത്. പുഷ്പ, ജയിലർ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഏറെ ഹരമായി മാറിയ സുനിലിന്‍റെ ഗംഭീര നൃത്തച്ചുവടുകളുമായാണ് ഗാനം എത്തിയത്. പ്രേക്ഷകരെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിക്കും വിധത്തിലാണ് സുനിലിന്‍റെ മിന്നും പ്രകടനം.

ഭദ്രതയും ആലപിച്ച ഈ ഗാനം പ്രശസ്ത സംഗീത സംവിധായകനായ അജനീഷ് ലോക നാഥാണ് കമ്പോസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്‍റേതാണു വരികൾ. വാഗമണ്ണിലെ കാട്ടാളന്‍റെ പടുകൂറ്റൻ സെറ്റിൽ ചിത്രീകരിച്ച ഈ ഗാനത്തിന്‍റെ കോറിയോഗ്രാഫി ഷെറിഫ്കൈകാര്യം ചെയ്തിരിക്കുന്നു. മലയാളമടക്കം അഞ്ചു ഭാഷകളിലാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.

ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ കാടിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വലിയ മുതൽമുടക്കിലും, ഉയർന്ന സാങ്കേതിക മികവിലും മികച്ച സാങ്കേതിക വിദഗ്ദരുടെ സാന്നിദ്ധ്യത്തിലും ഒരുങ്ങുന്ന ഹൈ വോൾട്ടേജ് ചിത്രമാണിത്. ഇൻഡ്യയിലെ അഞ്ചു ഭാഷകളിലായി പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രം മെയ്മാസത്തിൽവേൾഡ് വൈഡായി പ്രദർശനത്തിനെ ത്തുന്നു. ആന്‍റണി വർഗീസിനൊപ്പം കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, എന്നിവർക്കു പുറമേ ജഗദീഷ് സിദ്ദിഖ്, കബീർദുഹാൻ സിംഗ്, (മാർക്കോ ഫെയിം) ആൻസൺ പോൾ, റാജ് തിരൺ ദാസ്, ഷോൺ ജോയ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഭാഷണം - ഉണ്ണി. ആർ. ഛായാഗ്രഹണം - രണ ദേവ്. ഗാനങ്ങൾ - വിനായക് ശശികുമാർ., സുഹൈൽ കോയ. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. സ്റ്റിൽസ് - അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജുമാന ഷെരീഫ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. പിആർഒ ആതിര ദിൽജിത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com