

രാധിക ആപ്തെ
ഇന്ത്യൻ സിനിമയിലെ മികച്ച അഭിയത്രിമാരിൽ ഒരാളാണ് രാധിക ആപ്‌തെ. ഇപ്പോഴിതാ സിനിമയിലുള്ള വയലൻസ് രംഗങ്ങളെയും, ടോക്സിക് റിലേഷൻഷിപ്പുകളെ കുറിച്ചതും സംസാരിക്കുകയാണ് താരം. തന്‍റെ പുതിയ സിനിമയായ സാലി മൊഹബത്ത് എന്ന സിനിമയെ മുൻനിർത്തിയായിരുന്നു രാധികയുടെ വിമർശനം.
'ഭർത്താവ് പറയുന്നതെന്തും അതേപടി അനുസരിക്കുന്നത് സ്നേഹമല്ലെന്നും, അനുസരണ എന്നത് അധികാരവും നിയന്ത്രണവുമാണെന്നുമാണ് രാധിക പറയുന്നു. അത് പ്രണയമാണെന്ന് തെറ്റുദ്ധരിക്കരുത്. പങ്കാളിയ്ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ചെയ്യുന്ന കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ തെറ്റുന്നത്.
ഇവിടെയത് സംഭവിക്കുന്നത് തുടര്‍ച്ചയായി മോശമായി പെരുമാറുന്നിടത്തു നിന്നുമാണ്. നമ്മുടെ സംസ്‌കാരത്തില്‍ ഈ പ്രവര്‍ത്തികളെല്ലാം സ്‌നേഹ പ്രകടനമായിട്ടാണ് കണക്കാക്കുക. നമ്മള്‍ അതിനെ പ്രണയം എന്ന് വിളിക്കും. പക്ഷെ മറ്റൊരാളെ സന്തോഷിപ്പിക്കാനായി നമ്മുടെ സന്തോഷത്തെ മാറ്റി വെക്കുന്നത് സ്‌നേഹമല്ല. അതിനെ പ്രണയം എനിക്ക് വിളിക്കാനാകില്ല." രാധിക ആപ്‌തെ പറയുന്നു.
തനിക്ക് വേണ്ടി മറ്റൊരാള്‍ അവരുടെ സന്തോഷത്തെ മാറ്റി വെക്കുമെന്ന് പ്രതീക്ഷിച്ചാല്‍ അത് സ്‌നേഹമല്ല. യഥാർത്ഥ സ്‌നേഹം മറ്റുള്ളവര്‍ സന്തോഷിക്കുന്നത് കാണുന്നതിലാണ്. അനുസരണ പ്രണയമല്ല. അത് അധികാരവും നിയന്ത്രണവും മാത്രമാണ്. അതിനെ പ്രണയം ബഹുമാനം എന്നൊക്കെ വിളിക്കുന്നത് കേട്ട് മടുത്തുവെന്നും ഇത് ഭയാനകമായ സാഹചര്യമാണെന്നും രാധിക പറയുന്നു. നമ്മള്‍ ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നതും ഇതുപോലുള്ള കഥകള്‍ പറയുന്നതും അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.