വീട്ടമ്മയും അണ്ടർകവർ ഏജന്‍റുമായി രാധിക ആപ്തേ: സ്പൈ കോമഡി 'മിസിസ് അണ്ടർകവർ' വരുന്നു

അനുശ്രീ മേത്തയാണു ചിത്രത്തിന്‍റെ രചനയും സംവിധാനവും
വീട്ടമ്മയും അണ്ടർകവർ ഏജന്‍റുമായി രാധിക ആപ്തേ: സ്പൈ കോമഡി 'മിസിസ് അണ്ടർകവർ' വരുന്നു

രാധിക ആപ്തേ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസിസ് അണ്ടർകവർ ഒരുങ്ങുന്നു. ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രമായിട്ടായിരിക്കും രാധിക ചിത്രത്തിലെത്തുക. സി 5 ഒറിജിനൽ ഫിലിമാണു മിസിസ് അണ്ടർകവർ.

അണ്ടർകവർ ഏജന്‍റായിരുന്ന ദുർഗ എന്ന കഥാപാത്രത്തെയാണു രാധിക അവതരിപ്പിക്കുന്നത്. പിന്നീട് വീട്ടമ്മയുടെ വേഷത്തിലേക്ക് ഒതുങ്ങുന്ന ദുർഗ വീണ്ടും അണ്ടർകവർ ഏജന്‍റായി നിയോഗിക്കപ്പെടുന്നു. അനുശ്രീ മേത്തയാണു ചിത്രത്തിന്‍റെ രചനയും സംവിധാനവും.

സുമിത് വ്യാസ്, രാജേഷ് ശർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബി4യു മോഷൻ പിക് ചേഴ്സ്, ജാദുഗർ ഫിലിംസ്, നൈറ്റ് സ്കൈ പ്രൊഡക്ഷൻസ് എന്നീ ബാനറുകളാണു ചിത്രം നിർമിക്കുന്നത്. ഈ വർഷം അവസാനം ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com