40ാം ജന്മ ദിനത്തിൽ ഹിറ്റടിക്കാൻ രാജ് കുമാർ റാവു; പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഗ‍്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക
Actor Raj Kumar Rao is all set to make a hit on his 40th birthday; The first look poster of the new film is out
രാജ് കുമാർ റാവു
Updated on

ന‍്യൂഡൽഹി: തന്‍റെ 40-ാം ജന്മദിനത്തിൽ ഹിറ്റടിക്കാനൊരുങ്ങി ബോളിവുഡ് നടൻ രാജ് കുമാർ റാവു. നടൻ രാജ് കുമാർ റാവു പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് മാലിക്ക്. തന്‍റെ ‌ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടുത്ത് ബോക്സോഫീസ് ഹിറ്റ് എന്നാണ് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിന് താഴെ ആരാധകരുടെ കമന്‍റ്.

ഗ‍്യാങ്സ്റ്റർ ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ക‍്യാമറയ്ക്ക് മുൻപിൽ തോക്കുമേന്തി നിൽക്കുന്ന രാജ് കുമാർ റാവുവിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. ആദ‍്യമായാണ് താരം ഇത്തരത്തിലുള്ള ഗ‍്യാങ്സ്റ്റർ വേഷത്തിലെത്തുന്നത്.

പുൽകിത് സംവിധാനം ചെയ്യുന്ന ചിത്രം മാലിക് ജയ് ഷെവക്രമാനിയുടെ നോർത്തേൺ ലൈറ്റ്‌സും കുമാർ തൗറാനിയുടെ ടിപ്‌സ് ഫിലിംസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രദ്ധ കപൂർ നായികയായെത്തിയ സ്ത്രീ 2 ആണ് രാജ്കുമാർ റാവുവിന്‍റെതായി അടുത്തിടെ തീയേറ്ററിലെത്തിയ ചിത്രം.

Trending

No stories found.

Latest News

No stories found.