സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങൾ

ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്
സാജന്യ പാസ് കീരവാണിക്കും ചന്ദ്രബോസിനും മാത്രം: ഓസ്കർ നിശയിലെത്താൻ രാജമൗലിയും ടീമും നൽകിയത് ലക്ഷങ്ങൾ
Updated on

നാട്ടു നാട്ടു ഗാനത്തിന്‍റെ ഓസ്കർ പുരസ്കാരവിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ചടങ്ങിൽ പങ്കെടുക്കാൻ രാജമൗലിയും സംഘവും നൽകിയതു ലക്ഷങ്ങളാണെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഓസ്കർ നിയമപ്രകാരം സംഗീതസംവിധായകൻ കീരവാണിക്കും, രചയിതാവ് ചന്ദ്രബോസിനും മാത്രമേ പുരസ്കാരചടങ്ങിൽ പങ്കെടുക്കാൻ പാസുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള ആർആർആർ ടീമും കുടുംബാംഗങ്ങളും പണം നൽകിയാണു ഓസ്കർ നിശയിലെത്തിയത്. ഒരാൾക്ക് ഇരുപതു ലക്ഷം രൂപ ചെലവഴിച്ചാണു പാസ് തരപ്പെടുത്തിയത്.

എസ്എസ് രാജമൗലി ഭാര്യ രമ, മകൻ എസ്എസ് കാർത്തികേയ, കുടുംബാംഗങ്ങൾ എന്നിവരും രാചരൺ, ഭാര്യ ഉപാസന എന്നിവരും പുരസ്കാരദാന വേളയിൽ എത്തിയിരുന്നു. ജൂനിയർ എൻടിആർ ഒറ്റയ്ക്കാണു പരിപാടിയിൽ പങ്കെടുത്തത്. ഓസ്കർ നോമിനേഷൻ ലഭിച്ചവർ ആദ്യനിരകളിലും, മറ്റുള്ളവർക്കു പുറകിലുമായിരുന്നു ഇരിപ്പിടങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com