രജനികാന്തിന്‍റെ 'ജയിലർ' ചിത്രീകരണം പൂർത്തിയാവുന്നു

ജയിലർ ഓഗസ്റ്റിൽ റിലീസ് ചെയ്തേക്കുമെന്നാണു റിപ്പോർട്ടുകൾ
രജനികാന്തിന്‍റെ 'ജയിലർ' ചിത്രീകരണം പൂർത്തിയാവുന്നു
Updated on

രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലർ ചിത്രീകരണം പൂർത്തിയാവുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയിൽ വാർഡൻ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായിട്ടാണു രജനികാന്ത് എത്തുന്നതെന്നാണു റിപ്പോർട്ടുകൾ. ഏപ്രിൽ രണ്ടാം വാരത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കും. സംവിധായകൻ തന്നെയാണു ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്.

സസ്പെൻസ് ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നൂറു ദിവസത്തിൽ അധികമായി തുടരുകയാണ്. മോഹൻലാൽ, ജാക്കി ഷ്റോഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ജയിലറിൽ രമ്യാ കൃഷ്ണൻ, ശിവ് രാജ് കുമാർ, തമന്ന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചെന്നൈയിലാണു ജയിലറുടെ ചിത്രീകരണം തുടരുന്നത്. ജയിലർ ഓഗസ്റ്റിൽ റിലീസ് ചെയ്തേക്കുമെന്നാണു റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com