

രജനീകാന്ത്-കമൽഹാസൻ ചിത്രം
ചെന്നൈ: രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തുവന്നു. രണ്ട് സൂപ്പർ താരങ്ങൾ 47 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സിനിമയാണിത്. KH X RK റീ യൂണിയൻ എന്നാണ് ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന പേര്.
യുവതാരങ്ങളെ പോലുള്ള വസ്ത്രധാരണത്തിലാണ് ഇരുവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. യാര് ഹീറോ എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
നെൽസണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. വിന്‍റേജ് ഫീലിലാണ് വീഡിയോയുള്ളത്. രാജീവ് മേനോനാണ് ചിത്രത്തിൽ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 2027 പൊങ്കലിനായിരിക്കും ചിത്രം തീയെറ്ററിലെത്തുകയെന്നാണ് വിവരം