വേട്ടയ്യൻ: രജനികാന്തിന് റെക്കോഡ് പ്രതിഫലം, അപ്പോൾ അമിതാഭ് ബച്ചനും മഞ്ജു വാര്യർക്കും?

അടുത്ത ആഴ്ച റിലീസ് ആകുന്ന വേട്ടയ്യൻ എന്ന സിനിമയിൽ അഭിനയിക്കാൻ രജനികാന്ത് വാങ്ങിയ പ്രതിഫലം 125 കോടി രൂപ. ഒരു സിനിമയ്ക്ക് വേണ്ടി ഒരു ഇന്ത്യന്‍ താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്നാണിത്.
Rajinikanth salary in Vettaiyan ഒരു സിനിമയ്ക്ക് വേണ്ടി ഒരു ഇന്ത്യന്‍ താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്നാണിത്.
വേട്ടയ്യൻ: രജനികാന്തിന് റെക്കോഡ് പ്രതിഫലം, അപ്പോൾ അമിതാഭ് ബച്ചനും മഞ്ജു വാര്യർക്കും?
Updated on

അടുത്ത ആഴ്ച റിലീസ് ആകുന്ന വേട്ടയ്യൻ എന്ന സിനിമയിൽ അഭിനയിക്കാൻ രജനികാന്ത് വാങ്ങിയ പ്രതിഫലം 125 കോടി രൂപ. ഒരു സിനിമയ്ക്ക് വേണ്ടി ഒരു ഇന്ത്യന്‍ താരം വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളില്‍ ഒന്നാണിത്.

ഇതേ സിനിമയിൽ അമിതാഭ് ബച്ചന് നൽകിയ പ്രതിഫലം ഏഴ് കോടി രൂപയാണെന്നും റിപ്പോർട്ട്. വേട്ടയ്യനിൽ മുഴുനീളെ കഥാപാത്രത്തെയല്ല അദ്ദേഹം അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്. മഞ്ജു വാര്യര്‍ക്ക് 2 - 3 കോടി രൂപ വരെയെന്നാണ് സൂചന.

ഒക്ടോബര്‍ 10 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽനിന്ന് ഫഹദ് ഫാസിലും തെലുങ്കിൽനിന്ന് റാണാ ദഗ്ഗുബതിയും ശ്രദ്ധേയ സാന്നിദ്ധ്യമായിരിക്കും.

രജനിക്ക് വില്ലനായി മലയാളി താരം സാബുമോന്‍ എത്തുന്നു എന്നതാണ് ചിത്രത്തിലെ മറ്റൊരു വിശേഷം.

ജയ്‌ ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി.ജെ. ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. അന്‍പറിവിന്‍റെ ഹൈ - വോള്‍ട്ടേജ് ആക്ഷന്‍ സ്വീക്വന്‍സുകള്‍ കൊണ്ട് സംമ്പന്നമായിരിക്കും വേട്ടയ്യന്‍. അനിരുദ്ധ് രവിചന്ദറിന്‍റെ മാസ്സ് ബിജിഎം വേട്ടയ്യന്‍റെ പ്രതീക്ഷകളെ ഒരു പടി കൂടി മുകളില്‍ എത്തിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com