യൂസഫലിയുടെ അതിഥിയായി രജനികാന്ത്, ഒപ്പം റോൾസ് റോയ്സിൽ യാത്രയും..

ഇരുവരെയും ഒന്നിച്ചുകണ്ടതിന്‍റെ കൗതുകത്തിലാണ് ആരാധകർ
രജനികാന്തും, എം.എ. യൂസഫ് അലിയും
രജനികാന്തും, എം.എ. യൂസഫ് അലിയും
Updated on

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി‍യെ സന്ദർശിച്ച് നടൻ രജനികാന്ത്. അബുദാബിയിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് താരത്തിന്‍റെ സന്ദർശനം. ഇരുവരും ഒന്നിച്ചുള്ള യാത്രകളും വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലൂലു ഗ്രൂപ്പ് ഇന്‍റർനാഷനലിന്‍റെ ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിൽ യൂസഫലി അദ്ദേഹത്തെ വീട്ടിലേക്ക് അതിഥിയായി കൊണ്ടുപോകുന്നതിന്‍റെ വീഡിയോകളും പുറത്തുന്നിട്ടുണ്ട്.

താരത്തെ തൊട്ടടുത്തിരിത്തിയാണ് അദ്ദേഹം ഡ്രൈവ് ചെയ്യുന്നത്. ഇരുവരും ഒന്നിച്ചുള്ള യാത്രയിൽ സന്തോഷം പങ്കിടുകയാണ് ആരാധകർ. യൂസഫലിയുടെ വീട്ടിൽ ഏറെനേരം ചെലവഴിച്ചതിനു ശേഷമാണ് താരം മടങ്ങിയത്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com