രജിനികാന്തിന്‍റെ 'ജയിലർ' ഒടിടിയിൽ

ചിത്രം പല തിയെറ്ററുകളിൽ ഹൗസ്‌ഫുള്ളായി പ്രദർശനം തുടരുന്നതിനിടെയിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
Jailer Movie Poster
Jailer Movie Poster

സൂപ്പർസ്റ്റാർ രജിനികാന്തിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം 'ജയിലർ' ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. തമിഴ്നാട്, തെലങ്കാന, കർണാടക, കേരളം എന്നിങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ‌ സെപ്റ്റംബർ 7 മുതൽ നെറ്റഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന.

100 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജയിലറിന്‍റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം പല തിയെറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്നതിനിടെയിലാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

നെൽസൺ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. രണ്ടാഴ്ചത്തെ കണക്കുകൾ പ്രകാരം തിയെറ്ററുകളിൽനിന്ന് 550 കോടിയാണ് ചിത്രം നേടിയത്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു.

നിലവിൽ കോളിവുഡിലെ ആദ്യ 3 ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ജയിലർ. ഒന്നാം സ്ഥാനം രജനിയുടെ തന്നെ 2.0 യ്ക്കാണ്. രണ്ടാം സ്ഥാനം പൊന്നിയിന്‍ സെൽവന്‍ 1 നേടി. അതേസമയം, അധികം വൈകാതെ തന്നെ ജയിലർ പൊന്നിയിന്‍ സെൽവനെ മറികടക്കാനാണ് സാധ്യത.

മോഹന്‍ലാലിന്‍റെയും കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറിന്‍റെയും സാന്നിധ്യം ജയിലറിനു നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല. സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ജയിലര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. പ്രതിനായകനായെത്തുന്ന വിനായകന്‍റെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. ജാക്കി ഷിറോഫ് രമ്യാ കൃഷ്ണൻ, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com