"റഷ്യന്‍ മുടിക്ക് ചെലവാക്കിയത് 12 ലക്ഷം, 10 ഭര്‍ത്താക്കാന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് തിരിച്ചുപോകില്ല", രാഖി സാവന്ത്

പണമാണ് തനിക്ക് എല്ലാം എന്നാണ് രാഖി പറയുന്നത്
Rakhi Sawant Reveals Cost Of Her Russian Hair

രാഖി സാവന്ത്

Updated on

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് രാഖി സാവന്ത്. ഇപ്പോള്‍ പണത്തെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമെല്ലാം രാഖി പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. പണമാണ് തനിക്ക് എല്ലാം എന്നാണ് രാഖി പറയുന്നത്. 10 ഭര്‍ത്താക്കന്മാരെ മാറ്റേണ്ടി വന്നാലും ദാരിദ്ര്യത്തിലേക്കു താന്‍ തിരിച്ചുപോകില്ലെന്നും രാഖി. ക്വീനി സിങ്ങിന്‍റെ പോഡ്‌കാസ്റ്റിലാണ് രാഖിയുടെ തുറന്നു പറച്ചില്‍.

എത്ര പണം വേണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന്, കിടക്കയില്‍ പണമിട്ട് അതിന് മുകളില്‍ കിടന്നുറങ്ങാന്‍ പറ്റണം എന്നാണ് രാഖിയുടെ മറുപടി. സ്റ്റൈലിങ്ങിനും ആഭരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കൾ വാങ്ങാനുമെല്ലാം തനിക്ക് ഒരുപാട് പണം വേണം എന്നു പറഞ്ഞ രാഖി, വയ്പ്പുമുടിക്കായി ചെലവാക്കിയ പണത്തെക്കുറിച്ചും തുറന്നു പറഞ്ഞു. ഇത് റഷ്യന്‍ മുടിയാണ്. ഒരു തവണ ഇത് വയ്ക്കാന്‍ 12 ലക്ഷം രൂപ വേണം. ദുബായ്, ലണ്ടന്‍, ക്യാനഡ, അമെരിക്ക എന്നിവിടങ്ങളിലേ ഇത് ലഭിക്കൂ. ഇന്ത്യയില്‍ ഈ മുടി വയ്ക്കാനാവില്ല- രാഖി വെളിപ്പെടുത്തി.

''എന്‍റെ ജോലൈനും കവിളും ചുണ്ടുകളും മൂക്കുമെല്ലാം നോക്കൂ. ഇതെല്ലാം പണമാണ്''- രാഖി പറഞ്ഞു.

10 ഭര്‍ത്താക്കന്മാരെ മാറ്റേണ്ടിവന്നാലും ഞാന്‍ ദാരിദ്ര്യത്തിലേക്കു തിരിച്ചുപോകില്ലെന്നും അവർ പ്രഖ്യാപിച്ചു. ദാരിദ്ര്യം ഞാന്‍ വെറുക്കുന്നു. എന്നെ വിഷാദത്തില്‍ സഹായിക്കുന്നത് പണമാണ്. പണമില്ലാത്ത ജീവിതം എന്താണ്? പണമുണ്ടാക്കാനാണ് ഞാന്‍ എന്തും ചെയ്യുന്നത്. ഞാന്‍ പണിയെടുക്കുന്നത് എല്ലാ ദിവസവും എന്‍റെ വീട്ടിലേക്ക് പണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ്- രാഖി കൂട്ടിച്ചേര്‍ത്തു.

logo
Metro Vaartha
www.metrovaartha.com