ഇരട്ടക്കുട്ടികളുടെ അച്ഛനായി രാം ചരൺ, സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി

ഒരു ആൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനുമാണ് ഉപാസന ജന്മം നൽകിയത്
Ram Charan And Upasana Konidela Welcome Twins

ഇരട്ടക്കുട്ടികളുടെ അച്ഛനായി രാം ചരൺ, സന്തോഷം പങ്കുവെച്ച് ചിരഞ്ജീവി

Updated on

തെലുങ്ക് സൂപ്പർതാരം രാം ചരണിനും ഭാര്യ ഉപാസന കോണ്ടിലേലയ്ക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു. ഒരു ആൺകുഞ്ഞിനും ഒരു പെൺകുഞ്ഞിനുമാണ് ഉപാസന ജന്മം നൽകിയത്. ഇതോടെ രാം ചരൺ മൂന്ന് മക്കളുടെ അച്ഛനായി.

രാം ചരണിന്‍റെ അച്ഛനും നടനുമായ ചിരഞ്ജീവിയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മുത്തച്ഛൻ എന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്നാണ് ചിരഞ്ജീവി കുറിച്ചത്. അമ്മയും രണ്ട് കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

2012ലാണ് ഉപാസനയും രാം ചരണും വിവാഹിതരാവുന്നത്. 2023ലാണ് ദമ്പതികൾക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. ക്ലിൻ കാര എന്നാണ് മകൾക്ക് പേര് നൽകിയത്. 2025 ദീപാവലി സമയത്താണ് ഉപാസന രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷം കുടുംബം ആരാധകരെ അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com