

രാം ചരണും ചിരഞ്ജീവിയും
തെലുങ്ക് സിനിമാലോകത്തെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. മകൻ രാം ചരൺ നായകനായി എത്തിയ പെദ്ദിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടുന്നത്. എന്നാൽ മകൻ അച്ഛനേക്കാൾ വളർന്നു എന്നാണ് കമന്‍റുകൾ. അച്ഛൻ എന്ന നിലയിൽ അത് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും നടൻ എന്ന നിലയിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് ചിരഞ്ജീവി പറയുന്നത്.
"ആളുകൾ പറയുന്നത് പെദ്ദിയിൽ ചിരഞ്ജീവിയെ രാം ചരൺ മറികടന്നെന്ന്. അച്ഛൻ എന്ന നിലയിൽ എനിക്ക് അതിൽ അഭിമാനവും സന്തോഷവുമുണ്ട്. എന്നാൽ നടൻ എന്ന നിലയിൽ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്‍റെ മകന്‍റെ പ്രകടനം കാണുന്നതു തന്നെ എനിക്ക് സന്തോഷവും അഭിമാനവുമാണ്." - ചിരഞ്ജീവി പറഞ്ഞു.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് ചിരഞ്ജീവി പറയുന്നത്. നിന്‍റെ അഭിനയ ശേഷി എനിക്ക് അറിയാം. പക്ഷേ നീ കൂടുതൽ വാണിജ്യ സിനിമകളാണ് ചെയ്യുന്നത്. നിനക്ക് നല്ല കഴിവുണ്ട്.- എന്നാണ് എസ്പിബി പറഞ്ഞത്. മാത്രമല്ല കമൽ ഹാസന്‍റേയും രജനീകാന്തിന്‍റേയും അംശങ്ങൾ തന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നതായും ചിരഞ്ജീവി ഓർത്തെടുക്കുന്നു.