വമ്പൻ തിരിച്ചുവരവിനൊരുങ്ങി തെന്നിന്ത്യയുടെ പഴയ സൂപ്പർ നായിക

ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രംഭ, ഇപ്പോൾ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ മികവ് തെളിയിക്കാൻ സാധിക്കുന്ന ശക്തമായ കഥാപാത്രങ്ങളുമായാണ്
Rambha

രംഭ

Updated on

തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായിക രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രംഭ, ഇപ്പോൾ തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ മികവ് തെളിയിക്കാൻ സാധിക്കുന്ന ശക്തമായ കഥാപാത്രങ്ങളുമായാണ്.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നിവയുൾപ്പെടെ വിവിധ ഭാഷകളിൽ വ്യാപിച്ചുകിടക്കുന്നതാണ് രംഭയുടെ കരിയർ. കോമഡി മുതൽ ഡാൻസ് നമ്പറുകളിൽ വരെ തകർപ്പൻ പ്രകടനങ്ങൾ നടത്തിയിട്ടുള്ള രംഭ ഇന്നും ആരാധകരുടെ പ്രിയങ്കരിയായി തുടരുന്നു.

തിരിച്ചുവരവിനെക്കുറിച്ച് ഏറെ ആവേശത്തോടെയാണ് രംഭ സംസാരിക്കുന്നത്. സിനിമ എല്ലായ്പ്പോഴും തന്‍റെ ആദ്യ പ്രണയമാണ് എന്നും ഒരു നടിയെന്ന നിലയിൽ ശരിക്കും വെല്ലുവിളിയാകുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്നും രംഭ പറയുന്നു.

ഒരു അഭിനേതാവെന്ന നിലയിൽ രംഭയുടെ വൈവിധ്യവും പ്രതിഭയുടെ ആഴവും ഉയർത്തിക്കാട്ടുന്ന വേഷങ്ങളിൽ ഈ നടിയെ കാണാമെന്ന പ്രതീക്ഷയോടെ ആരാധകരും പ്രേക്ഷകരും അവരുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com