

പല ഫ്ലെക്സിലും ഇവനെ കാണുന്നു; ട്രോളുമായി രമേഷ് പിഷാരടി, ജമിനി രമേഷ് എന്ന് കമന്‍റ്
എഐ ഉപയോഗം വർധിച്ചതോടെ പോസ്റ്ററുകളും ഫ്ലക്സുകളുമെല്ലാം എഐ ഉപയോഗിച്ച് നിർമിക്കുന്നത് സ്ഥിരമാണ്. ചില സമയത്ത് എഐ ആളുകളെ തന്നെ മാറ്റിക്കളയാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് നടനും എംഎൽഎയുമായ രമേഷ് പിഷാരടി പങ്കുവച്ച പോസ്റ്റാണ്.
എഐ മാറ്റിയ സ്വന്തം ചിത്രം പങ്കുവച്ചുകൊണ്ടാണ് പിഷാരടിയുടെ പോസ്റ്റ്. രസകരമായ അടിക്കുറിപ്പിനൊപ്പമാണ് എഐ ചിത്രം പിഷാരടി പങ്കുവച്ചത്. 'ഈയിടയായി ഞാൻ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്ലെക്സിൽ ഇവനെ കാണുന്നുണ്ട് '- എന്നാണ് താരം കുറിച്ചത്. യാരോ ഇവൻ എന്ന ഗാനത്തിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചത്.
പിന്നാലെ പോസ്റ്റിനു താഴെ രസകരമായ കമന്‍റുകൾ നിറയുകയാണ്. ഇത് ജമിനി രമേഷ് ആണ് എന്നായിരുന്നു ഒരാളുടെ കമന്‍റ്. MLA ക്ക് ഒരേ സമയം എല്ലായിടത്തും എത്താൻ പറ്റാത്തോണ്ട് ഡ്യൂപ് നെ വെച്ചതാ- എന്നായിരുന്നു മറ്റൊരു കമന്‍റ്. നാദിർഷന്റെ സാദൃശ്യമുള്ള ഏതോ രാമിർഷാ, ചാറ്റ് ജിപിടിയെക്കൊണ്ട് ഫ്രീയായി പണിയെടുപ്പിക്കാൻ നോക്കിയാൽ ഇങ്ങനെയിരിക്കും.- എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.