നഷ്ടങ്ങളുണ്ടായെങ്കിലും സത്യത്തിനൊപ്പം നിന്നെന്ന സന്തോഷമുണ്ട്, യുദ്ധം ചെയ്യേണ്ടി വന്നാലും അവൾ‌ക്കൊപ്പം: രമ്യ നമ്പീശൻ

''അവളെ കാണുമ്പോഴൊക്കെ ഞാനെടുത്ത തീരുമാനം നൂറു ശതമാനം ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്''
ramya nambeesan about her stand in actress assault case

അർച്ചന വാസുദേവും രമ്യ നമ്പീശനും

Updated on

ചില തീരുമാനങ്ങൾ നഷ്ടങ്ങളുണ്ടാക്കിയെങ്കിലും സത്യത്തിനൊപ്പം നിന്നുവെന്ന സന്തോഷമുണ്ടെന്ന് നടി രമ്യ നമ്പീശൻ. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ പ്രതികരണം. സിനിമയ്ക്ക് 'അകത്തും പുറത്തും' എന്ന പരിപാടിയിൽ എഴുത്തുകാരി അർച്ചന വാസുദേവുമായി സംസാരിക്കുകയായിരുന്നു രമ്യ.

"ചില തീരുമാനങ്ങൾ നഷ്ടങ്ങളുണ്ടാക്കിയെങ്കിലും സത്യത്തിനൊപ്പം നിന്നുവെന്ന സന്തോഷമുണ്ട്. അവളെ കാണുമ്പോഴൊക്കെ ഞാനെടുത്ത തീരുമാനം നൂറു ശതമാനം ശരിയാണെന്ന് എനിക്ക് തോന്നാറുണ്ട്. അവൾ‌ ചിരിക്കുന്നതും ശക്തയായി നൽക്കുന്നതും മാത്രമേ പുറമേ ഉള്ളവർ കാണുന്നുള്ളൂ. പക്ഷേ അവളുടെ ഇതുവരെയുള്ള ജീവിതം കാണുന്നവരാണ് ഞങ്ങൾ. വേദികളിലെത്താൻ മടിക്കുന്ന, സോഷ്യൻ ആങ്സൈറ്റിയുള്ള അവളെ ഞങ്ങൾക്കറിയാം. എന്നിട്ടും അവൾ ധൈര്യ പൂർവം പെരുമാറുന്നു. എന്തുതന്നെ വന്നാലും എത്ര യുദ്ധം ചെയ്താലും അവൾ‌ക്കൊപ്പമാണ്, അവൾക്കൊപ്പം തന്നെയാണ്" - രമ്യ പറയുന്നു.

പലപ്പോഴും തന്നെ സിനിമയിലേക്ക് വിളിച്ച് പിന്നീട് ഡേറ്റ് നീട്ടിയെന്നോ ഷൂട്ട് തുടങ്ങിയില്ലെന്നോ ഒക്കെ പറയും. പിന്നീട് സിനിമ പുറത്തിറങ്ങുമ്പോഴാണ് തന്നെ ഇതിൽ വിളിച്ചിരുന്നല്ലോ എന്നോർക്കുന്നത്. സിനിമയിൽ നിന്ന് നമ്മളെ ഒഴിവാക്കുന്നത് നമ്മൾ പോലും അറിയില്ലെന്നതാണ് സത്യം. സിനിമയില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. സിനിമയില്ലെന്ന് അവർക്കറിയാം. എന്നാലും ചോദിക്കും. മലയാളത്തിലേ സിനിമ എല്ലാതായിട്ടുള്ളൂ, അല്ല ഇല്ലാതാക്കിയിട്ടുള്ളൂ. മറ്റു ഭാഷകളിൽ സിനിമയുണ്ട്. രമ്യ നമ്പീശൻ എന്ന പേരിൽ ബ്രാൻഡ് ചെയ്യുന്ന ബാൻഡുമായി സജീവമാണെന്നും രമ്യ നമ്പീശൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com