മകൾ റാഹയുടെ ജന്മദിനത്തിൽ രൺബീറിന്‍റെ 'രാമായണം'; റിലീസ് തീയതി അറിയാം

നവംബർ എട്ടിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്
ranbir kapoor sai pallavi epic ramayana release date out

മകൾ റാഹയുടെ ജന്മദിനത്തിൽ രൺബീറിന്‍റെ 'രാമായണം'; റിലീസ് തീയതി പുറത്ത്

Updated on

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 4,000 കോടി രൂപയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാമായണം. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം രൺബീർ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും മകൾ റാഹയുടെ ജന്മദിനമായ നവംബർ എട്ടിനാണ് തിയെറ്ററിലെത്തുന്നത്. നേരത്തെ ചിത്രം നവംബർ 6ന് പുറത്തിറങ്ങുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

റിലീസ് തീയതി പുറത്തുവിട്ടതിനൊപ്പം ചിത്രത്തിന്‍റെ ഇംഗീഷ് പതിപ്പിന്‍റെ ട്രെയിലറും പുറത്തിറങ്ങി. സോണി പിക്ചേഴ്സിന്‍റെ ഔദ‍്യോഗിക സോഷ‍്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റിലീസ് തീയതിയും ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ഓസ്കർ ജേതാക്കളായ സംഗീതസംവിധായകരായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മർയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലെത്തുക.

ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുമ്പോൾ സായി പല്ലവി സീതയുടെ വേഷവും യഷ് രാവണന്‍റെ കഥാപാത്രവും അവതരിപ്പിക്കുന്നു. അടുത്തിടെ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. വലിയ പ്രേക്ഷക പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.

logo
Metro Vaartha
www.metrovaartha.com