"ഞാൻ എന്‍റെ അച്ഛനെപ്പോലെ ആകില്ല, മകളുടെ സുഹൃത്താകും": രൺബീർ കപൂർ

അച്ഛൻ താനുമായി എന്നും അകലം പാലിച്ചിരുന്നു എന്നാണ് രൺബീർ പറയുന്നത്
Ranbir Kapoor says he doesn’t want distant relationship with Raha

ഞാൻ എന്‍റെ അച്ഛനെപ്പോലെ ആകില്ല, മകളുടെ സുഹൃത്താകും: രൺബീർ കപൂർ

Updated on

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇപ്പോൾ മകൾ റാഹയുമായി ബന്ധം എങ്ങനെയായിരിക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രൺബീർ കപൂർ. തന്‍റെ അച്ഛൻ ഋഷി കപൂർ തന്നെ വളർത്തിയ പോലെ അല്ല താൻ മകളെ വളർത്താൻ ഉദ്ദേശിക്കുന്നത് എന്നാണ് താരം പറഞ്ഞത്.

അച്ഛൻ താനുമായി എന്നും അകലം പാലിച്ചിരുന്നു എന്നാണ് രൺബീർ പറയുന്നത്. എന്നാൽ റാഹയുടെ സുഹൃത്താവാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. എന്‍റെ അച്ഛൻ ഞാനുമായി കുറച്ച് അകലം പാലിച്ചിരുന്നു. ഞങ്ങൾ ഒരിക്കലും സുഹൃത്തുക്കളെ പോലെ ആയിരുന്നില്ല. അവരുടെ തലമുറ അങ്ങനെയായിരുന്നു. ചില്ലിന്‍റെ മതിൽ ഞങ്ങൾ‌ക്കിടയിലുണ്ടായിരുന്നു. എന്നാൽ ഇന്ന് എന്‍റെ കുഞ്ഞിന്‍റെ കാര്യത്തിൽ ആ മതിൽ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അവളുടെ സുഹൃത്താവണം. അവൾ ആഗ്രഹിക്കുന്ന പോലെ പറക്കാൻ അവൾക്ക് ചിറകു നൽകണം.- രൺബീർ കപൂർ പറഞ്ഞു.

ആദ്യമായല്ല രൺവീർ അച്ഛൻ ഋഷി കപൂറുമായുള്ള ബന്ധത്തേക്കുറിച്ച് പറയുന്നത്. അച്ഛന്‍റെ മദ്യപാനത്തേക്കുറിച്ചും അത് എങ്ങനെയാണ് തന്‍റെ ബാല്യകാലത്തെ മോശമായി ബാധിച്ചത് എന്നതിനേക്കുറിച്ചുമെല്ലാം രൺബീർ തുറന്നു പറഞ്ഞിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com