ബോളിവുഡ് കാത്തിരുന്ന 'അനിമല്‍' തിയെറ്ററുകളിൽ

രൺബീർ കപൂറും അനിൽ കപൂറും ബോബി ഡിയോളും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം

ബോളിവുഡ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന അനിമല്‍ ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. രൺബീര്‍ കപൂര്‍ നായകനാകുന്ന ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന് വേണ്ടി ഇന്ത്യയൊട്ടാകെ വലിയ രീതിയിലുള്ള പരസ്യപ്രചാരണങ്ങളാണ് നടത്തിയത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂറാണ് സുപ്രധാന റോളിൽ രൺബീറിന്‍റെ കഥാപാത്രത്തിന്‍റെ അച്ഛൻ വേഷത്തിൽ.

അമിത് റോയ് ചായാഗ്രഹകണം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. ഒന്‍പത് സംഗീതസംവിധായകരാണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com