രണ്ടാം യാമം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ഫോർച്യൂൺ ഫിലിംസിന്‍റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം നിർമിക്കുന്നത്
The second Yamam first look poster has released
രണ്ടാം യാമം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
Updated on

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്. ഫോർച്യൂൺ ഫിലിംസിന്‍റെ ബാനറിൽ ആർ. ഗോപാലാണ് ഈ ചിത്രം നിർമിക്കുന്നത്. വിശ്വാസവും, അവിശ്വാസവും ഒരേ കുടുംബത്തിൽ നിലനിൽക്കുന്ന തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.‌ കലാമൂല്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എന്‍റർടൈനറായിട്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമം.

ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ, ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, അറ്റുകാൽ തമ്പി, അജിത് കുമാർ എ.ആർ. കണ്ണൻ, സജി രാജേഷ് ജന. എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു.

തിരക്കഥ -ആർ. ഗോപാൽ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ- പ്രശാന്ത് വടകര, സംഗീതം- മോഹൻ സിതാര, ഗാനങ്ങൾ - നേമം പുഷ്പരാജ്, ഛായാഗ്രഹണം -അഴകപ്പൻ എഡിറ്റിങ് - വി.എസ്. വിശാൽ, കലാസംവിധാനം -ത്യാഗു തവനൂർ, മേക്കപ്പ് - പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യും - ഡിസൈൻ, സംഘട്ടനം മാഫിയാ ശശി,

ഇന്ദ്രൻസ് ജയൻ, എക്സിക്ക‍്യൂട്ടീവ് പ്രൊഡ്യൂസർ - രാജേഷ് മുണ്ടക്കൽ, പരസ്യകല - മനു സാവഞ്ചി, നൃത്തം - മധു, സജി വക്കം സമുദ്ര', സൗണ്ട് മിക്സിങ് -എൻ. ഹരികുമാർ, ഫിനാൻസ് കൺട്രോളർ - സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - ഹരീഷ് കോട്ട വട്ടം, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ - ഏ.ആർ. കണ്ണൻ, ഫോട്ടോ - ജയപ്രകാശ് അതളൂർ, പിആർഒ- വാഴൂർ ജോസ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com