ഉദ്വേഗജനകമായ കഥ പറയുന്ന റാണി: ട്രെയ്‌ലർ പുറത്തുവിട്ട് മോഹൻലാൽ

വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി

പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'റാണി'യുടെ ട്രെയ്‌ലർ മോഹൻലാൽ റിലീസ് ചെയ്‌തു. ചിത്രം സെപ്റ്റംബർ 21 നു തീയേറ്ററുകളിലെത്തും. വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥ പറയുന്നു.

റിലീസ് ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറിനു ലഭിക്കുന്നത്. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി, അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര അണി നിരക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

മാജിക്ക് ടൈൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചായായാഗ്രഹൻ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം/വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ / ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്‌ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, ആക്‌ഷൻ സുപ്രീം സുന്ദർ

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com