രണ്‍വീര്‍ സിങ്ങിന് സിനിമയിൽ വിലക്ക്

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വിലക്കേര്‍പ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ്
Ranveer Singh cinema ban

രൺവീർ സിങ്.

File photo

Updated on

മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന് വിലക്കേര്‍പ്പെടുത്തി ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ്. ഡോണ്‍ 3 എന്ന ചിത്രത്തില്‍നിന്ന് അവസാനനിമിഷം പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിര്‍മാണക്കമ്പനിയായ എക്സല്‍ എന്റര്‍ടെയ്ന്‍മെന്‍റ് ആണ് രണ്‍വീറിനെതിരേ സംഘടനയെ സമീപിച്ചത്. ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനനിമിഷം രണ്‍വീര്‍ പിന്മാറിയത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിര്‍മാണക്കമ്പനി ആരോപിക്കുന്നു. തങ്ങളുമായി രണ്‍വീര്‍ മൂന്ന് ചിത്രങ്ങള്‍ക്കുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു.

45 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നാണ് നിര്‍മാണക്കമ്പനിയുടെ ആവശ്യം. പ്രശ്നത്തില്‍ പരിഹാരമുണ്ടാവുന്നതുവരെ താരവുമായി സഹകരിക്കരുതെന്ന് സംഘടന നിര്‍ദേശം നല്‍കി. ധുരന്ധര്‍ ആദ്യ ഭാഗത്തിനു പിന്നാലെ രണ്ടാം ഭാഗവും വലിയ ഹിറ്റായി മാറിയതിന് പിന്നാലെയാണ് രണ്‍വീറിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്‌.

logo
Metro Vaartha
www.metrovaartha.com