രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ; പ്രതി പിടിയിലെന്ന് ഡൽഹി പൊലീസ്

പ്രതി ദക്ഷിണേന്ത്യയിൽ നിന്നുള്ളയാളാണെന്നും ഇയാളെ അന്വേഷണത്തിനായി ഡൽഹിയിലേക്കു കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്.
രശ്മിക മന്ദാന
രശ്മിക മന്ദാന

ന്യൂഡൽഹി: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിൽ പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ ഡൽഹി പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതി ദക്ഷിണേന്ത്യയിൽ നിന്നുള്ളയാളാണെന്നും ഇയാളെ അന്വേഷണത്തിനായി ഡൽഹിയിലേക്കു കൊണ്ടു വരുമെന്നും റിപ്പോർട്ടുകളുണ്ട്. വിഡിയോ വ്യാജ പേരിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

രശ്മിക മന്ദാനയുടെ പരാതിയിൽ കഴിഞ്ഞ നവംബർ 10നാണ് ഡൽഹി പൊലീസ് ഇൻഫോർമേഷൻ ടെക്നോളജി നിയമങ്ങൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ട് എഫ്ഐആർ ഫയൽ ചെയ്തത്. വീഡിയോ നിർമിച്ചയാളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിനായി മെറ്റയുമായി പൊലീസ് ബന്ധപ്പെട്ടിരുന്നു.

രശ്മികയുടെ ഡീപ് ഫേക് വീഡിയോ പ്രചരിച്ചതിനു പിന്നാലെ അമിതാബ് ബച്ചൻ അടക്കമുള്ള പ്രമുഖർ ഡീപ് ഫേക്കിനെതിരേ നിയമം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അടുത്തിടെ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറും ഡീപ് ഫേക്കിന് ഇരയായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com