വിയറ്റ്നാം കോളനിയിലെ 'റാവുത്തർ' വിജയ രംഗരാജു അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
'rauthar' vijaya rangaraju of vietnam colony passes away
വിജയ രംഗരാജു
Updated on

ചെന്നൈ: വിയറ്റ്നാം കോളനിയിലെ 'റാവുത്തർ' എന്ന കഥാപാത്രമായി അഭിനയിച്ച തെലുങ്ക് നടൻ വിജയ രംഗരാജു (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

തെലുങ്ക്, മലയാളം സിനിമകളില്‍ വില്ലന്‍ വേഷത്തിലൂടെയാണ് വിജയ രംഗരാജു ശ്രദ്ധേയനായത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. യാഗ്നം എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ ശ്രദ്ധേയനായി.

മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com