
രാവണ പ്രഭു ഒക്റ്റോബർ പത്തിന്
നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്‌മോസിൽ രാവണപ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ഒക്റ്റോബർ പത്തിന് ചിത്രം പ്രദർശനത്തിനെത്തും. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ മംഗലശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിച്ച ചിത്രം 4K അറ്റ്‌മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ ആണ്.