ബോളിവുഡിന്‍റെ അഭ്രപാളിയില്‍ നിരവധി താരപുത്രിമാര്‍ ചുവടുറപ്പിച്ചിട്ടുണ്ട്. ആ നിരയിലേക്ക് പുതിയൊരാള്‍ കൂടിയെത്തുന്നു. രവീണ ടണ്ടന്‍റെ മകള്‍ രാഷ തടാനി. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് രാഷയുടെ അരങ്ങേറ്റം. അജയ് ദേവ്ഗണിന്‍റെ അനന്തരവന്‍ അമന്‍ ദേവ്ഗണാണ് ചിത്രത്തിലെ നായകവേഷത്തിലെത്തുക. അമന്‍റെയും ആദ്യചിത്രമാണിത്.
ആക്ഷന്‍ അഡ്വഞ്ചറായി ഒരുങ്ങുന്ന ചിത്രത്തിലാണ് പതിനേഴുകാരി രാഷ തുടക്കം കുറിക്കുന്നത്. ചിത്രത്തിനായുള്ള അഭിനയപരിശീലനങ്ങളും തുടങ്ങിക്കഴിഞ്ഞു. തായ്‌ക്കോണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റുള്ള രാഷയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഫോളോവേഴ്‌സുണ്ട്. അരങ്ങേറ്റ ചിത്രത്തില്‍ വളരെയധികം പ്രത്യേകതയുള്ള കഥാപാത്രത്തെയാണ് രാഷയുടേതെന്നു സംവിധായകന്‍ സാക്ഷ്യപ്പെടുത്തുന്നു.