അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിൽ പാട് വരുമോ...! 'രവീന്ദ്രാ നീ എവിടെ??' ടീസർ എത്തി

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട്, ഷീലു എബ്രഹാം ഒരുമിക്കുന്ന ഫാമിലി കോമഡി

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകി അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, അസീസ് നെടുമങ്ങാട്, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രമാണ് 'രവീന്ദ്രാ നീ എവിടെ?'.

അബാം മൂവീസിന്‍റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിന്‍റെ ടീസർ മലയാളത്തിന്‍റെ മോഹൻലാൽ റിലീസ് ചെയ്തു. തീർത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.

ബി.കെ. ഹരി നാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും,അവരെചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം - മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com