
സംവിധായകന്‍ മകിഴ് തിരുമേനിയുമായി കൈകോര്‍ക്കുന്ന അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'വിടമുയാർച്ചി’. ചിത്രത്തിലെ അജിത്തിന്‍റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അസർബൈജാനിലാണ് ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താടിയും മുടിയുമായിട്ടുള്ള അജിത്തിന്‍റെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്.
തൃഷ ചിത്രത്തിന്‍റ ഭാഗമാണെന്ന വിവരം നേരത്തേ തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ റജീന കസാന്‍ട്രയും ചിത്രത്തിന്‍റെ ഭാഗമാവുകയാണ്. ഉടന്‍ തന്നെ അസര്‍ബൈജാനിലെ ലൊക്കേഷനില്‍ താന്‍ ജോയിന്‍ ചെയ്യുമെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റജീന പറഞ്ഞു. ശൂര്‍പ്പണകയ്, അരുണ്‍ വിജയ് നായകനാകുന്ന ബോര്‍ഡര്‍, ഫ്ലാഷ് ബാക് തുടങ്ങിയ ചിത്രങ്ങളാണ് റജീനയുടെതായി ഉടന്‍ തീയേറ്ററുകളില്‍ എത്തുന്നത്.
'വിടമുയർച്ചി'യുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും അജിത്തിന്‍റെ ചിത്രങ്ങളും ഇന്‍റർനെറ്റിൽ തുടർച്ചയായി പ്രചരിക്കുന്നുണ്ടെങ്കിലും, അഞ്ച് മാസത്തിലേറെയായി നിർമ്മാതാക്കളിൽ നിന്ന് ഒരു ഔദ്യോഗിക അപ്‌ഡേറ്റ് ലഭിക്കാത്തതിൽ ആരാധകർ നിരാശ പ്രകടിപ്പിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് അജിത്ത് എത്തുന്നത്.