ഞെട്ടിക്കാൻ... ത്രില്ലടിപ്പിക്കാൻ... 'രേഖ' വരുന്നു; ട്രെയ്‌ലർ പുറത്ത്

ഞെട്ടിക്കാൻ... ത്രില്ലടിപ്പിക്കാൻ... 'രേഖ' വരുന്നു; ട്രെയ്‌ലർ പുറത്ത്
Updated on

തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന "രേഖ" സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള കഥാസഞ്ചാരമാണ് രേഖയുടേത് എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ജിതിൻ ഐസക്ക് തോമസിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നു. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. "രേഖ" ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ചിത്രത്തിലെ 'കള്ളി പെണ്ണേ..' എന്ന ഗാനത്തിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. ജിതിൻ ഐസക് തോമസിൻ്റെ വരികൾക്ക് മിലൻ വി.എസ്, നിഖിൽ.വി എന്നിവരാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. 'കള്ളി പെണ്ണേ..' ഗാനം പാടിയിരിക്കുന്നത് മിലൻ.വി.എസ്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷൻ.

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകൻ ജിതിൻ ഐസക്ക് തോമസ് തന്നെയാണ് 'രേഖ'യും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് "രേഖ" തിയേറ്ററുകളിൽ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com