"മുറി കൂടുന്ന ഐറ്റമാണ് രേണു, ആറാമത്തെ കീമോയും സർജറിയും കഴിഞ്ഞ് തിരിച്ചു വരും"

നാലാമത്തെ കീമോ തന്നെ തളർത്തിക്കളഞ്ഞെന്നും എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് പുതിയ വിഡിയോയിൽ പറയുന്നത്
 renu sudhi about cancer treatment and insta subscription

രേണു സുധി

Updated on

കാൻസർ ചികിത്സയിലാണ് രേണു സുധി. നാലാമത്തെ കീമോ പൂർത്തിയായതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് രേണു. നാലാമത്തെ കീമോ തന്നെ തളർത്തിക്കളഞ്ഞെന്നും എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് പുതിയ വിഡിയോയിൽ പറയുന്നത്. ഇനി രണ്ട് കീമോ കൂടി ബാക്കിയുണ്ടെന്നും അവർ വ്യക്തമാക്കി.

നാലാമത്തെ കീമോ കഴിഞ്ഞ് എഴുന്നേറ്റിട്ടില്ല. സാധാരണ എല്ലാ കീമോയും കഴിയുമ്പോഴും ക്ഷീണമുണ്ടാകാറുണ്ട്. ഇത്തവണ കിടപ്പു തന്നെയായിരുന്നു. മുഴുവൻ സമയവും ഛർദിയായിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്യാൻ പോലും സാധിക്കുന്നില്ല. എന്നെ സ്നേഹിക്കുന്ന ആളുകളുടെ ഫോൺ എടുക്കാൻ പറ്റുന്നില്ല.- രേണു പറഞ്ഞു.

ബിഗ് ബോസിൽ മത്സരിക്കാൻ പോയതിനേക്കുറിച്ചും രേണു പറഞ്ഞു. തനിക്ക് കുറച്ചു പൈസ മാത്രമാണ് ബിഗ് ബോസിൽ നിന്ന് കിട്ടിയത് എന്നാണ് രേണു പറയുന്നത്. ബിഗ് ബോസിൽ വിളിച്ചപ്പോൾ പൈസ വളരെ കുറച്ചാണ് പറഞ്ഞത്. അന്ന് തന്നെ തിരുത്താൻ ആരുമുണ്ടായിരുന്നില്ല. പിന്നീടാണ് ഏറ്റവും പ്രതിഫലം കുറവ് തനിക്കാണെന്ന് അറിഞ്ഞത്. യൂട്യൂബിൽ നിന്നും സബ്സ്ക്രിപ്ഷനിൽ നിന്നുമാണ് തനിക്ക് വരുമാനമുള്ളതെന്നും രേണു കൂട്ടിച്ചേർത്തു. നാലു കീമോയ്ക്കുള്ള പൈസ ഒപ്പിച്ചത് സബ്സ്ക്രിപ്ഷനിൽ നിന്നാണ് ആരോഗ്യം തിരിച്ചുവന്നാൽ താൻ സബ്സ്ക്രിപ്ഷൻ തുടരുമെന്നും രേണു വ്യക്തമാക്കി.

പലരുടേയും വിചാരം രേണു സുധി തീർന്നു എന്നാണെന്നും അത് തെറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. മുറി കൂടുന്ന ഐറ്റമാണ് രേണു. ആറാമത്തെ കീമോയും സർജറിയും കഴിഞ്ഞ് തിരിച്ചു വന്നിരിക്കും.- രേണു കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com