"തട്ടമിട്ട രേണുവിനെ കാണാൻ 90 ശതമാനം സാധ്യത, മറ്റൊരാൾ എന്‍റെ കഴുത്തിൽ താലി ചാർത്തിയാൽ പേര് മാറ്റും": രേണു സുധി

രേണു മുസ്ലീം യുവാവുമായി പ്രണയത്തിലാണെ അഭ്യൂഹങ്ങളേക്കുറിച്ചും രേണു പ്രതികരിച്ചു
renu sudhi about marriage

രേണു സുധി

Updated on

പുനർവിവാഹിതയായാൽ താൻ പേരുമാറ്റുമെന്ന് രേണു സുധി. താൻ ഇപ്പോഴും സുധിയുടെ ഭാര്യയാണെന്നും മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള 'സുധി' എന്നത് മാറ്റുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. ഭാവിയിൽ തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കുമെന്നും കൂട്ടിച്ചേർത്തു.

രേണു മുസ്ലീം യുവാവുമായി പ്രണയത്തിലാണെ അഭ്യൂഹങ്ങളേക്കുറിച്ചും രേണു പ്രതികരിച്ചു. അതെല്ലാം ഗോസിപ്പുകളാണെന്നായിരുന്നു മറുപടി. എന്നാൽ തന്നെ തട്ടമിട്ട് കാണാൻ 90 ശതമാനം സാധ്യതയുണ്ടെന്നും രേണു വ്യക്തമാക്കി. ‘‘ഗോസിപ്പുകളേല്ലേ, നോക്കാം, രണ്ട് വർഷം സമയം ഞാൻ തന്നിട്ടില്ലേ. ഇനി ഒന്നര വര്‍ഷം കൂടിയേ ഒള്ളൂ. തട്ടമിട്ട രേണുവിനെ കാണാൻ സാധിച്ചേക്കും. 80 അല്ലെങ്കിൽ 90 ശതമാനം കാണാൻ പറ്റിയേക്കൂം. പത്ത് ശതമാനം നമ്മുടെ കയ്യിലല്ല, നമ്മൾ തീരുമാനിക്കുന്നതു പോലെയല്ലല്ലോ ദൈവത്തിന്റെ കയ്യിൽ അല്ലേ കാര്യങ്ങൾ.’’

‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല’’- രേണു പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com