എന്‍റെ വയർ വേണേൽ കാണൂ, ഇല്ലേൽ പോ; ഇന്‍റിമേറ്റ് രംഗത്തിലെ വിമർശനത്തിനെതിരേ രേണു സുധി

പുതിയ ആൽബം കാരണം എ പടത്തിന്‍റെ നാ‍യികയായിയെന്ന് രേണു സുധി
Renu Sudhi against criticism in the intimate scene

രേണു സുധി

Updated on

കൊച്ചി: രേണു സുധിക്കെതിരേ വീണ്ടും വിവാദം. പുതിയ ആൽബത്തിലെ ഗ്ലാമർ രംഗങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ഉണ്ടായിരിക്കുന്നത്. വിമർശനം ഉന്നയിച്ച് പുറത്തുവന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു രേണു സുധി മറുപടി പറഞ്ഞത്. പുതിയ ആൽബം കാരണം എ പടത്തിന്‍റെ നാ‍യികയായി. ആൽബത്തിന് പ്രമോഷനും കിട്ടിയെന്നും രേണു സുധി പറഞ്ഞു.

രേണു സുധിയുടെ പടം കണ്ട് നാട്ടുകാർ ചൂലുമായി ഇറങ്ങുന്നു. രേണുവിന്‍റെ ദുബായിലെ ബിസിനസ് ഇതായിരുന്നു, തെളിവ് സഹിതം പൊക്കി. ആൽബത്തിന്‍റെ മറവിൽ എ പടം പിടിച്ച രേണുസുധി അറസ്റ്റിലേക്ക് എന്നിങ്ങനെയായിരുന്നു യൂട്യൂബ് ചാനലിൽ വന്ന തലക്കെട്ടുകൾ.

ഷൺമുഖദാസിനൊപ്പമുള്ള ആൽബത്തിലെ രേണുവിന്‍റെ ചില രംഗങ്ങളാണ് ചർച്ചയായിരിക്കുന്നത്. ആൽബത്തിലെ രംഗങ്ങളെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ശരീര ഭാഗം കാണിക്കുന്നുണ്ടെങ്കിൽ അത് തന്‍റെ കോൺഫിഡൻസ് ആണെന്നും രേണു പറയുന്നു. കവിൾ ഒട്ടിയത് പല്ലിന്‍റെ പ്രശ്നം കൊണ്ടാണ്. ഇംപ്ലാന്‍റ് ചെയ്ത ട്രീറ്റ്മെന്‍റിലാണ് കവിൾ ഒട്ടിപ്പോയത്. എന്‍റെ വയർ വേണമെങ്കിൽ കാണൂ, അല്ലെങ്കിൽ പോയെന്നാണ് രേണുവിന്‍റെ മറുപടി. സോഷ്യൽ മീഡിയയിലൂടെ വൈറലായ താരമാണ് രേണു സുധി. റീൽസിലും , ഷോർട്ട് ഫിലിമുകളിലും സുപരിചിതയാണ് ഇവർ. രേണുവിന്‍റെ ഫോട്ടോഷൂട്ടും, ആൽബങ്ങളും എന്നും വിമർശനങ്ങൾക്ക് കാരണം ആകാറുണ്ട്. വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. ഭർത്താവിന്‍റെ മരണശേഷമാണ് ഇവർ അഭിനയരംഗത്ത് എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com