"ദൈവം ശിക്ഷിച്ചതല്ല, തോന്നിവാസം കാണിച്ചിട്ടല്ല എനിക്ക് ക്യാൻസർ വന്നത്": രേണു സുധി

15 വയസിലാണ് താൻ ആദ്യമായി മുഴ കണ്ടെത്തിയത്. അല്ലാതെ ഇത് പൊട്ടിമുളച്ചത് അല്ല
Renu Sudhi against cyber attack

രേണു സുധി

Updated on

കാൻസർ രോഗത്തിന് ചികിത്സതേടുന്ന കിടക്കുന്ന തന്നേക്കുറിച്ച് സോഷ്യൽ മീഡിയയിൽ മോശം കമന്‍റുകൾ ചെയ്യുന്നവർക്കെതിരേ രൂക്ഷ വിമർശനവുമായി രേണു സുധി. സബ്സിക്രിപ്ഷൻ തുടങ്ങിയതുകൊണ്ടാണ് തനിക്ക് കാൻസർ വന്നത് എന്ന തരത്തിലാണ് പലരുടേയും ആരോപണം. അങ്ങനെയെങ്കിൽ സബ്സ്ക്രിപ്ഷൻ തുടങ്ങിയ എല്ലാവർക്കും കാൻസർ വരേണ്ടതല്ലേ എന്നാണ് രേണു ചോദിക്കുന്നത്. 15 വയസിലാണ് താൻ ആദ്യമായി മുഴ കണ്ടെത്തിയത്. അല്ലാതെ ഇത് പൊട്ടിമുളച്ചത് അല്ല എന്നാണ് രേണു പറയുന്നത്.

കടുത്ത വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും ബാത്റൂമിൽ പോകുന്നതുവരെ ചേച്ചിയുടെ സഹായത്തോടെയാണ് എന്നാണ് രേണു പറയുന്നത്. തനിക്ക് ബ്രഷ് ചെയ്യാൻ പോലും സാധിക്കുന്നില്ലെന്നും രേണു കൂട്ടിച്ചേർത്തു. "എനിക്ക് പതിനഞ്ചാമത്തെ വയസിലാണ് ഈ മുഴയുണ്ടായത്. നിങ്ങളാണോ എന്റെ ശരീരമറിയുന്നത്? ഈ സബ്സ്ക്രിപ്ഷൻ എന്നാൽ പിന്നെ സബ്സ്ക്രിപ്ഷൻ ചെയ്തവർക്കെല്ലാം കാൻസർ വരേണ്ടതല്ലേ? നിങ്ങളെന്തറിഞ്ഞിട്ടാണ് മനുഷ്യരെ? ഞാൻ ഈ കാൻസർ രോഗമായി കിടക്കുകയാണ്. എന്നിട്ടും എന്നെ വെറുതെ വിടാൻ ഉദ്ദേശമില്ല.'- രേണു പറയുന്നു.

"നിങ്ങൾ എന്തറിഞ്ഞിട്ടാണ് എന്നെ ഈ വേട്ടയാടുന്നത്. അല്ലാതെ എനിക്ക് പെട്ടെന്ന് ക്യാൻസർ ഉണ്ടായതോ ഞാൻ ഈ തോന്നിവാസം കാണിച്ചിട്ട് ക്യാസറുണ്ടായതോ അല്ല. നിങ്ങൾ ആർസിസിയിലോട്ട് ഒന്നു പോയി നോക്കൂ. ഇപ്പോൾ ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ കാൻസർ ഇല്ലേ? നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. അവരെന്തു പാപം ചെയ്തിട്ടാണ്? എന്തിനാണ് എന്നെ വേട്ടയാടുന്നത്? ഞാൻ സമൂഹത്തിൽ എന്ത് ദോഷമാണ് ആർക്കെങ്കിലും ചെയ്തിട്ടുള്ളത്?"

തനിക്ക് ക്യാൻസറാണെന്ന് അറിയാമായിരുന്നെന്നും അല്ലാതെ പൊട്ടിമുളച്ചു വന്നതല്ല എന്നുമാണ് രേണു പറയുന്നത്. എന്നെ ദൈവം ശിക്ഷിച്ചതല്ല. എനിക്ക് വിശ്രമിക്കാനുള്ള ഒരു സമയമായി ഞാൻ കാണുന്നു. എന്റെ മനസ്സിനോട് ദൈവം സംസാരിക്കുന്ന ഒരു സമയമായി കാണുന്നു. ഞാൻ രാത്രികളിൽ ഉറങ്ങാറില്ല. വേദനകൊണ്ട് കരയുകയാണ് ഇവിടെ.

"വളരെ ബുദ്ധിമുട്ടും വളരെ വേദനകരവും ആയിട്ടുള്ള ഒരു രോഗമാണ്. ഈ രോഗാവസ്ഥ ഒരു മനുഷ്യർക്കും ഒരു കുഞ്ഞുങ്ങൾക്കും ആർക്കും നമ്മുടെ ഭവനത്തിലോ നമ്മുടെ വീടുകളിലോ ഒന്നും ഈ ഒരു അവസ്ഥ ആർക്കും വരുത്തരുതേ എന്ന് മാത്രം സർവ്വശക്തനോട് നമ്മൾ പ്രാർഥിക്കണം. എന്റെ കുഞ്ഞിനെ നോക്കണമെന്ന് ഞാൻ അവരോട് എപ്പോഴും പറയും. എനിക്കെന്തേലും സംഭവിച്ചുകഴിഞ്ഞാൽ എന്റെ കുഞ്ഞ് അനാഥനാകരുത്. അവനെ ഏറ്റെടുക്കണം എന്ന് പറയും. അവരപ്പോൾ എന്നെ വഴക്ക് പറയും. അവരുടെ കൊച്ചുതന്നെയാണെന്ന് പറയും. എന്റെ കുഞ്ഞിന് ആരുമില്ല. അതാ ഇപ്പോൾ ഏക സങ്കടം. എന്റെ കുഞ്ഞിന് ആരുമില്ലാതായിപ്പോയി. അച്ഛനുമില്ല.’’- രേണു സുധി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com