നിയമപരമായി രേണുവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടോ? വ്യക്തത വരുത്തി താരം

വിധിക്ക് പിന്നാലെ ഉയർന്ന വന്ന ചർച്ചകളായിരുന്നു സുധി - രേണു വിവാഹം
renu sudhi reacted to rumours of she not legal wife of kollam sudhi

നിയമപരമായി രേണുവിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടോ? വ്യക്തത വരുത്തി താരം

Updated on: 

അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസമാണ് കോടതി ആശ്രിത ധനസഹായം പ്രഖ്യാപിച്ചത്. 1.77 കോടി രൂപയാണ് നഷ്ടപരിഹാരമായി വിധിച്ചത്. സുധിയുടെ ഭാര്യ, അമ്മ, 2 മക്കൾ എന്നിവരാണ് ഇതിന് അർഹരായി കോടതി കണക്കാക്കിയത്.

വിധിക്ക് പിന്നാലെ ഉയർന്ന വന്ന ചർച്ചകളായിരുന്നു സുധി - രേണു വിവാഹം. ഇവർ നിയമപരമായി വിവാഹിതരല്ലെന്നും സുധിയുടെ ആദ്യ ഭാര്യായാണ് നിയമപരമായി പങ്കാളിയെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രേണു സുധി രംഗത്തെത്തിയിരിക്കുകയാണ്.

സുധി തന്നെ നിയമപരമായി തന്നെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് രേണുവിന്‍റെ പ്രതികരണം. സംശയമുള്ളവർ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി 2017 മേയ് 7-ാം തീയതിയിലെ രജിസ്റ്റര്‍ പരിശോധിച്ചാൽ‌ മതിയെന്നും രേണു പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്‍റെ പ്രതികരണം.

"പലരും സുധി രേണുവിനെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് പറയുന്നത് കേട്ടു. എന്നാൽ അങ്ങനയല്ല കാര്യങ്ങൾ. ഞങ്ങൾ നിയമപരമായി വിവാഹിതരായവരാണ്. സംശയമുള്ളവർ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി 2017 മേയ് 7-ാം തീയതിയിലെ രജിസ്റ്റര്‍ പരിശോധിച്ചാൽ‌ മതി. ചുമ്മാ ഒന്നും ആര്‍ക്കും തെളിവുണ്ടാക്കാന്‍ പറ്റില്ല. വ്യാജ തെളിവുകളൊക്കെ കോടതിക്ക് മനസിലാവും. സത്യത്തിൽ ഈ തുക പ്രഖ്യാപിച്ചത് കേട്ടപ്പോൾ സങ്കടമാണ് തോന്നിയത്. എന്തായാലും സുധിച്ചേട്ടന്‍റെ വിയോഗത്തിന് കിട്ടിയ തുകയല്ലോ. ഇതിനെ സുധിച്ചേട്ടന്‍റെ കരുതലായി കാണാനാണ് ആഗ്രഹിക്കുന്നത്.

സുധി ചേട്ടൻ മരിച്ചിട്ട് ഇപ്പോൾ 4 വർഷമായി. ഇപ്പോഴത് പ്രഖ്യാപിച്ചത് വളരെ സഹായകമാണ്. കാരണം ഞാനിപ്പോൾ രോഗബാധിതയായി ഇരിക്കുകയണല്ലോ. കീമോ എല്ലാം കഴിഞ്ഞു. ഇനി സർജറി വേണം. അത് പാത്തോളജി റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടക്കുക. തുക എപ്പോൾ കിട്ടുമെന്നൊന്നും അറിയില്ല.", രേണു പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com