കേരളം ചുവക്കട്ടെ, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് എൽഡിഎഫ്; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി

"ചെറുപ്പം മുതലേ ഞാൻ എൽഡിഎഫ് അനുഭാവിയാണ്"
renu sudhi says her political stance

രേണു സുധി

Updated on

സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് രേണു സുധി. പലപ്പോഴും വലിയ ട്രോളുകളും വിമർശനങ്ങളും രേണുവിനെതിരേ ഉണ്ടാവാറുണ്ടെങ്കിലും തന്‍റെ നിലപാട് എല്ലായ്പ്പോഴും പറയാറുള്ള ആളാണ് രേണു സുധി. ഇപ്പോഴിതാ തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രേണു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണുവിന്‍റെ പ്രതികരണം.

ചെറുപ്പം മുതലേ താൻ എൽഡിഎഫ് അനുഭാവിയാണെന്നും, ഇപ്പോഴത്തെ ഭരണാധികാരികൾ തന്നെ വരണമെന്നാണ് തന്‍റെ ആഗ്രഹരമെന്നും രേണു പറയുന്നു. കേരളം ചുവക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നുമാണ് രേണുവിന്‍റെ പ്രതികരണം.

"ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും. ഇതേക്കുറിച്ച് ഓപ്പണായി സംസാരിക്കാറുള്ളതാണ്. എനിക്കത് മറച്ചുവെച്ചിട്ട് സംസാരിക്കേണ്ട കാര്യമില്ല. ഉള്ളില്‍ പാര്‍ട്ടിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും, പുറമെ അത് പറയാത്തവരുണ്ടാവും. എന്നാൽ ഞാൻ അങ്ങനെയല്ല. കേരളം ചുവക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളാണ്. അവരുടെ പ്രവര്‍ത്തന മികവ് കാണണമെങ്കില്‍ കോട്ടയത്തെ മെഡിക്കല്‍ കോളെജിലേക്ക് പോവണം. കണ്ണാടി പോലെയൊക്കെ തിളങ്ങുകയാണ്. എന്നെ സംബന്ധിച്ച്, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്"- രേണു പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com