

രേണു സുധി
കഴിഞ്ഞ ദിവസമാണ് മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര‍്യ രേണു സുധി തനിക്ക് ക‍്യാൻസറാണെന്ന കാര‍്യം സ്ഥിരീകരിച്ചത്. ഒരു യ‍്യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു രേണു സുധിയുടെ വെളിപ്പെടുത്തൽ. ഇപ്പോഴിതാ സോഷ‍്യൽ മീഡിയയിലൂടെ മറ്റൊരു പോസ്റ്റ് കൂടി പങ്കുവച്ചിരിക്കുകയാണ് രേണു.
താനൊരു പോരാളിയാണെന്നും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമാണ് രേണു തന്‍റെ ഫോളോവേഴ്സിനോട് അഭ‍്യർഥിച്ചിരിക്കുന്നത്. തന്‍റെ റിഥപ്പനെ ഓർത്ത് തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും രേണു കൂട്ടിച്ചേർത്തു. ക‍്യാൻസറാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ നിരവധി പേർ രേണുവിന് കരുത്ത് പകർന്ന് രംഗത്തെത്തിയിരുന്നു.